സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപീകരണ യോഗം

സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപീകരണ യോഗം സി പി ഐ (എം) കൊല്ലം ജില്ലാ സെക്രട്ടറി സഖാവ് രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു

43-മത് സംസ്ഥാന സമ്മേളനം

43- മത് സംസ്ഥാന സമ്മേളനം 2010 മെയ്‌ 22,23,24 തിയ്യതികളില്‍ കൊല്ലത്ത്‌ വച്ച് നടന്നു. സമ്മേളനം  തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സ: പാലോളി മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. എല്‍ ഡി എഫ്  കണ്‍വീനര്‍ സ: വൈക്കം വിശ്വന്‍  തൊഴില്‍ വകുപ്പ്  മന്ത്രി സ: പി കെ ഗുരുദാസന്‍ സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം സ: എം.സി. ജോസഫൈന്‍ സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ: വരദരാജന്‍  സി പി ഐ (എം) ജില്ല സെക്രട്ടറി സ: കെ രാജഗോപാല്‍ എന്നിവര്‍ സംബന്ധിചു. സാംസ്‌കാരിക  സമ്മേളനത്തില്‍ പ്രൊഫ. വി.എന്‍ മുരളി പ്രൊഫ. എം.എം നാരായണന്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജുഎന്നിവര്‍ സംസാരിച്ചു.

സംസ്ഥാന പഠന ക്യാമ്പ്‌ 2009 നവംബര്‍ 14, 15 തിയ്യതികളില്‍

NKC_0008
സംസ്ഥാന പഠന ക്യാമ്പ്‌ 2009 നവംബര്‍ 14, 15 തിയ്യതികളില്‍ ഇ എം എസ് അക്കാദമിയില്‍ വച്ച് നടന്നു. സി. പി. എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: ആനത്തലവട്ടം ആനന്ദന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.

സ: കെ എന്‍ ഗംഗാധരന്‍, പി എം മനോജ്‌, സ: വരദരാജന്‍, സ: പി എം വി പണിക്കര്‍
സ: കെ എസ് രാജേന്ദ്രന്‍, പ്രൊഫ: പി കെ രവീന്ദ്രന്‍, പുത്തലത്ത് ദിനേശന്‍ എന്നിവര്‍ ക്യാമ്പുകള്‍ കൈകാര്യം ചെയ്തു

പ്രമേയം: ജനപക്ഷ ജനസൌഹൃദ നഗരസഭകള്‍ സൃഷ്ടിക്കുന്നതില്‍ പങ്കാളിയാകുക

‘ഭരണ നിര്‍വഹണ രംഗം മെച്ചപ്പെടുത്താന്‍ സിവിðസര്‍വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണം .ഓഫീസ് കസേരയില്‍ ഇരിക്കുമ്പോള്‍ ജീവനക്കാര്‍ ജനങ്ങളുടെ ശത്രുവാകരുത്, ബന്ധുവാകണം. നടപടിക്രമങ്ങളില്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ ജീവനക്കാര്‍ ഇടപെടണം.. അതാണ് ജീവനക്കാരുടെ രാഷ്ട്രീയം. ജനങ്ങളെ തങ്ങളോടൊപ്പം നിര്‍ത്തികൊï് മാത്രമേ ജീവനക്കാര്‍ക്ക് സംഘടന ശക്തിപ്പെടുത്തി മാറ്റുവാന്‍ കഴിയൂ.’

ഡോ.ടി.എം. തോമസ് ഐസക്

‘ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയും എണ്ണമറ്റ തൊഴില്‍സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യുന്നതിന് കാരണമായ മാന്ദ്യത്തിലേക്ക് നയിച്ച നയങ്ങള്‍ യാതൊരു തടസ്സവും ഇല്ലാതെ മുന്നൊട്ടുകൊïുപോകാനുള്ള അവസരമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ വിജയത്തെ ഉപയോഗപ്പെടുത്തുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല’

എം.എം. ലോറന്‍സ്

‘സമൂഹം സ്ത്രീകളെ സെക്കന്റ് സെക്സായി പരിഗണിക്കുന്നു. മുതലാളിത്തം സ്ത്രീകള്‍ക്കുമേല്‍ നഗ്നമായ ചൂഷണം അടിച്ചേðപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടേതായ കാലഘട്ടത്തിലും സ്ത്രീകളാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ മനോഭാവത്തിനും മുതലാളിത്ത ചൂഷണത്തിനും എതിരെ വിപുലമായ ചെറുത്തുനില്‍പ്പുകള്‍ അനിവാര്യമാണ്. ഇതിന് സ്ത്രീയും പുരുഷനും ഒന്നിച്ചുനിന്നു് സമരം ഉയര്‍ത്തികൊïുവരണം’

കെ.കെ. ശൈലജ ടീച്ചര്‍

കെട്ടിട നിര്‍മ്മാണ രംഗത്തെ ലോബിയാണ് നഗരസഭാഭരണത്തിന്റെ മുഖം വികൃതമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. ഇതിന് മാറ്റംവരണം .പലപ്പോഴും അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇത് പരിഹരിക്കാന്‍ കഴിയണം സര്‍വ്വീസ് ഡെലിവറി സിസ്റം മെച്ചപ്പെടുത്തണം. സേവനപ്രദാന സംവിധാനം ചിട്ടപ്പെടുത്തി കാര്യക്ഷമമാക്കാന്‍ സംഘടനാപരമായ ഇടപെടലുകള്‍ ഉïാകണം

പ്രൊഫ. പി.കെ.രവീന്ദ്രന്‍

‘നഗരസഭാ ഓഫീസുകള്‍ ജനസൌഹൃദ ഓഫീസുകളാക്കി മാറ്റുകയെന്നത് യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ കഴിയണം ജീവനക്കാര്‍ അവരുടെ മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകണം. നഗരസഭകള്‍ ജനങ്ങളുടെ സ്വന്തം സ്ഥാപനമാണെന്നു് ജനങ്ങള്‍ അവരുടെ അനുഭവത്തിലൂടെ തിരിച്ചറിയണം ഈ പോരാട്ടത്തിന് കെ.എം.സി.എസ്.യു നേതൃത്വം നല്‍കുന്നു. നഗരസഭാ ഓഫീസുകളെ ജനപക്ഷ ജനസൌഹൃദ നഗരസഭകളാക്കി മാറ്റാന്‍ മുഴുവന്‍ നഗരസഭാ ജീവനക്കാരും മുന്നൊട്ടു വരണമെന്നു് സമ്മേളനം ആഹ്വാനം ചെയ്യുന്നു.’

(ജനപക്ഷ ജനസൌഹൃദ നഗരസഭകള്‍ സൃഷ്ടിക്കുന്നതില്‍ പങ്കാളിയാകുക- എന്ന പ്രമേയത്തില്‍ നിന്നു്)

42-മത് സംസ്ഥാന സമ്മേളനം സമാപിച്ചു

DSC_8088
കെ.എം.സി.എസ്.യുവിന്റെ 42-മത് സംസ്ഥാന സമ്മേളനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ മേയ് 31 ന് സമാപിച്ചു. 29 ന് രാവിലെ 9.30 ന് സംസ്ഥാന പ്രസിഡന്റ് സ. ശങ്കരന്‍കുട്ടി പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. സ. എം.പ്രശാന്ത് രക്തസാക്ഷി പ്രമേയവും സ. എ.നുജും അനുശോചന പ്രമേയവും അവതരിപ്പിച്ചു. ധനകാര്യമന്ത്രി സ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രേഡ് യൂണിയന്‍ സുഹൃത് സമ്മേളനം സ. എം.എം. ലോറന്‍സും സാംസ്കാരിക സമ്മേളനം സ.വൈക്കം വിശ്വനും ഉദ്ഘാടനം ചെയ്തു. സ. ഏഴാച്ചേരി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ‘ആധുനിക കേരളവും സ്ത്രീ സമൂഹവും’ എന്ന വിഷയത്തെ ആസ്പദമാക്കി സ. കെ.കെ. ഷൈലജ ടീച്ചര്‍ എം.എല്‍.എ പ്രഭാഷണം നടത്തി. ‘ജനപക്ഷ ജനസൌഹൃദ നഗരസഭകള്‍’ എന്ന വിഷയത്തില്‍ പ്രൊഫ. കെ.രവീന്ദ്രന്‍ സംസാരിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന കമമ്മിറ്റിയുടെ വെബ്സൈറ്റ് പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ സ. സി.ദിവാകരന്‍ പ്രകാശനം ചെയ്തു. ജനപക്ഷ ജനസൌഹൃദ നഗരസഭകള്‍ സൃഷ്ടിക്കുന്നതിന് പങ്കാളികളാകുക എന്ന് ആഹ്വാനത്തോടെ സമ്മേളനം സമാപിച്ചു.

സംസ്ഥാന പ്രസിഡന്റായി സ.എം.ശങ്കരന്‍കുട്ടിയേയും ജനറല്‍ സെക്രട്ടറിയായി സ. ജയദേവനേയും ഐകകണ്ഠേന സമ്മേളനം തെരഞ്ഞെടുത്തു.

/* Google analytics tracking Code */ /* Google analytics tracking Code ends */